2023 ദോഹ എക്‌സ്‌പോ ലോഗോയുള്ള പ്രത്യേക നമ്പര്‍ പ്ലേറ്റുകള്‍ പുറത്തിറക്കി

ദോഹ എക്‌സ്‌പോ 2023ന്റെ ഭാഗമായി വിവിധ പരിപാടികള്‍ അരങ്ങേറുകയാണ്. 2023 ദോഹ ലോഗോയുള്ള പ്രത്യേക നമ്പര്‍ പ്ലേറ്റുകള്‍ കഴിഞ്ഞ ദിവസം ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കി. എക്‌സ്‌പോ 2023 ദോഹ ലോഗോ പതിച്ച ലൈസന്‍സ് പ്ലേറ്റുകള്‍ ആണ് പുറത്തിറക്കിയിരിക്കുന്നത്. നവംബര്‍ 16 മുതല്‍ നമ്പര്‍ പ്ലേറ്റുകള്‍ അനുവദിച്ചു നല്‍കി തുടങ്ങി. എന്നാല്‍ ചില മാര്‍ഗ നിര്‍ദേശം പാലിച്ചായിരിക്കും നമ്പര്‍ പ്ലേറ്റുകള്‍ നല്‍കുന്നത്.
നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കാന്‍ താത്പര്യമുള്ള വാഹനങ്ങള്‍ നിശ്ചിത ഫീസ് അടച്ച് ലൈസന്‍സ് പ്ലേറ്റ് സ്വന്തമാക്കാം. താല്‍പര്യമുള്ള വാഹനമുടമകള്‍ക്ക് പുതിയ ലൈസന്‍സ് പ്ലേറ്റ് ഇത്തരത്തില്‍ എഴുപ്പത്തില്‍ സ്വന്തമാക്കാന്‍ സാധിക്കും. ആദ്യ തവണ വാഹന രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ ആര്‍ക്കും നിര്‍ബന്ധമല്ല. ലോഗോ പതിച്ച ലൈസന്‍സ് പ്ലേറ്റുകള്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ എന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.