പിതാവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ദുബായിൽ നിന്ന് നാട്ടിലെത്തിയ മകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Son dies of heart attack after returning from Dubai to attend father's funeral

 തിരുവല്ല : നിരണം പണിക്കശേരിൽ പി.ജി ദാനിയേലി (80) ന്റെ സംസ്കാര ശുശ്രൂഷക്കായി സഹോദരങ്ങളോടൊപ്പം ദുബായിൽ നിന്ന്  നാട്ടിലെത്തിയ മകൻ ഏബ്രഹാം ദാനിയേൽ (രാജേഷ്_-40) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഒരു വർഷത്തോളമായി കിടപ്പിലായിരുന്ന ഡാനിയേൽ തിങ്കളാഴ്ച്‌ചയാണ് മരിച്ചത്. വിവരമറിഞ്ഞ് മറ്റ് രണ്ടു സഹോദരങ്ങൾക്ക് ഒപ്പമാണ് മകനായ ഏബ്രഹാം ഡാനിയേൽ ചൊവ്വാഴ്‌ച ദുബായിൽ നിന്ന് നാട്ടിലെത്തിയത്. ശനിയാഴ്ചയാണ് ഡാനിയേലിന്റെ സംസ്‌കാരം നിശ്ച‌യിച്ചിരുന്നത്. 

വ്യാഴാഴ്‌ച കുടുംബ പ്രാർഥനയിലും പങ്കെടുത്ത ശേഷം ഉറങ്ങാൻ കിടന്ന രാജേഷിന് രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടു. ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ 2ന് മരണം സംഭവിച്ചു. രാജേഷിന് നേരത്തെ ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇരുവരുടെയും സംസ്‌കാരം ഇന്ന് (ശനി) രാവിലെ 11.30ന് നിരണം വലിയ പളളിയിൽ നടത്തും. മാതാവ് : നെടുമ്പ്രം പയ്യങ്കേരിൽ പരേതയായ ശാന്തമ്മ. മകൻ: റോഷ്, സഹോദരങ്ങൾ: ചാത്തങ്കരി ചെമ്പോലിൽ നിഷ സാബു, നിഷാദ്, പരേതനായ ബാബു.

Tags