കുവൈറ്റിലെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം; എല്ലാ കര അതിര്‍ത്തികളും തുറന്ന് സൗദി
ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യവും സഹോദരബന്ധവും ഊട്ടിയുറപ്പിക്കുന്ന ഒരു മാതൃകാപരമായ നീക്കമാണിതെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്.
മേഖലയില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെത്തുടര്‍ന്ന് നിലനില്‍ക്കുന്ന അടിയന്തര സാഹചര്യം കണക്കിലെടുത്ത് കുവൈറ്റിലേക്കുള്ള എല്ലാ കരയതിര്‍ത്തികളും സൗദി അറേബ്യ തുറന്നു. കുവൈറ്റിലെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യവും സഹോദരബന്ധവും ഊട്ടിയുറപ്പിക്കുന്ന ഒരു മാതൃകാപരമായ നീക്കമാണിതെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്.
tRootC1469263">യാതൊരു അഭ്യര്‍ത്ഥനയും ഇല്ലാതെ തന്നെ സ്വമേധയായാണ് സൗദി ഭരണകൂടം ഈ തീരുമാനമെടുത്തത്. യാത്ര സുഗമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി ഖഫ്ജി അതിര്‍ത്തിയില്‍ മാത്രം 44 പാതകളാണ് സൗദി പാസ്പോര്‍ട്ട് വിഭാഗം തുറന്നിരിക്കുന്നത്. ഈ പാതകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. കുവൈറ്റ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചിരിക്കുന്ന സാഹചര്യത്തില്‍, വിദേശങ്ങളിലേക്ക് പോകേണ്ടവര്‍ക്കും തിരികെ വരുന്നവര്‍ക്കും ഈ കരമാര്‍ഗ്ഗം വലിയ ആശ്വാസമാകും. അവശ്യസാധനങ്ങളുടെയും ചരക്കുകളുടെയും നീക്കം തടസ്സപ്പെടാതിരിക്കാനും ട്രക്കുകള്‍ക്ക് വേഗത്തില്‍ കടന്നുപോകാനുള്ള സൗകര്യവും അതിര്‍ത്തികളില്‍ ഒരുക്കിയിട്ടുണ്ട്.
.jpg)


