ജിസിസി രാജ്യങ്ങളില്‍ പുകവലി നിരക്ക് കൂടുതല്‍ കുവൈത്തില്‍
ജിസിസി രാജ്യങ്ങളില്‍ പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ പുകവലിക്കാര്‍ ഉള്ള രാജ്യം കുവൈത്തെന്ന് കണക്കുകള്‍. കുവൈത്ത് സിറ്റിയില്‍ നടന്ന ദേശീയ ബോധവല്‍ക്കരണ ശില്‍പശാലയിലാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. പുതിയ ആരോഗ്യ സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം, കുവൈത്തിലെ പുരുഷന്മാരില്‍ 41 ശതമാനം പേര്‍ പുകവലിക്കുന്നവരാണ്. ഇത് യുഎഇ (35 ശതമാനം), ബഹ്റൈന്‍ (33 ശതമാനം) എന്നീ രാജ്യങ്ങളിലെ നിരക്കുകളെക്കാള്‍ കൂടുതലാണ്.
tRootC1469263">
കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും പിന്തുണയോടെ നാഷണല്‍ കാന്‍സര്‍ ബോധവത്കരണ കാമ്പയിന്‍ അവരുടെ 'പിങ്ക് ലൈഫ്ലൈന്‍' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ശില്‍പശാലയിലാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായത്. കുവൈത്ത് കാന്‍സര്‍ കണ്‍ട്രോള്‍ സെന്ററിലെ എപ്പിഡെമിയോളജി ആന്‍ഡ് കാന്‍സര്‍ രജിസ്ട്രി യൂണിറ്റ് മേധാവി ഡോ. അമാനി അല്‍-ബാസ്മിയാണ് ഈ വിവരങ്ങള്‍ അവതരിപ്പിച്ചത്
.jpg)

