സ്മാര്‍ട്ട് ട്രാഫിക് സംവിധാനങ്ങള്‍ ഗുണം ചെയ്തു; ബഹ്‌റൈനില്‍ ഗതാഗത നിയമലംഘനങ്ങളും അപകടങ്ങളും കുറഞ്ഞു

More than half a lakh people have to pay fines for violations detected by AI cameras; Now to take action

ഗതാഗത സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള പദ്ധതികളുടെ ആദ്യഘട്ടമായി സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിക്കുന്ന നടപടികള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പൂര്‍ത്തിയാക്കി.

റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആധുനിക സാങ്കേതികവിദ്യകളും അടിസ്ഥാന സൗകര്യ വികസനവും സമഗ്രമായി സംയോജിപ്പിച്ച് ബഹ്റൈന്‍. റോഡ് ശൃംഖലകളുടെ വിപുലീകരണത്തോടൊപ്പം സ്മാര്‍ട്ട് ട്രാഫിക് സംവിധാനങ്ങളും അത്യാധുനിക എഐ ക്യാമറകളും സ്ഥാപിക്കുന്നത് ഗതാഗത മേഖലയില്‍ വലിയ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയതായി അധികൃതര്‍ അറിയിച്ചു.

ഗതാഗത സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള പദ്ധതികളുടെ ആദ്യഘട്ടമായി സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിക്കുന്ന നടപടികള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പൂര്‍ത്തിയാക്കി. പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയതോടെ റോഡപകടങ്ങളിലും ഗതാഗത നിയമലംഘനങ്ങളിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഷെയ്ഖ് അബ്ദുല്‍റഹ്‌മാന്‍ ബിന്‍ അബ്ദുല്‍വഹാബ് അല്‍ ഖലീഫ വ്യക്തമാക്കി.

Tags