ആറ് ബാലിസ്റ്റിക് മിസൈലുകളും 125 ഡ്രോണുകളും തകര്‍ത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം
Mar 6, 2026, 13:11 IST
131 ഡ്രോണുകളില്‍ 125 എണ്ണവും വിജയകരമായി പ്രതിരോധിക്കാന്‍ കഴിഞ്ഞതായും ആറ് ഡ്രോണുകള്‍ വിവിധ പ്രദേശങ്ങളില്‍ പതിച്ചതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു
വ്യാഴാഴ്ച ഇറാന്റെ ആറ് ബാലിസ്റ്റിക് മിസൈലുകളും 125 ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്റെ ഏഴു ബാലിസ്റ്റിക് മിസൈലുകളാണ് വ്യാഴാഴ്ച പ്രതിരോധ സംവിധാനങ്ങള്‍ നേരിട്ടത്. ഇതില്‍ ആറെണ്ണവും തകര്‍ക്കാനായി. ഒരെണ്ണം രാജ്യത്തിനുള്ളില്‍ പതിച്ചു.
tRootC1469263">
131 ഡ്രോണുകളില്‍ 125 എണ്ണവും വിജയകരമായി പ്രതിരോധിക്കാന്‍ കഴിഞ്ഞതായും ആറ് ഡ്രോണുകള്‍ വിവിധ പ്രദേശങ്ങളില്‍ പതിച്ചതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇന്നലെ 16 പേര്‍ക്ക് കൂടി നിസാരമായി പരിക്കേറ്റു. ഇതോടെ ആകെ പരിക്കേറ്റവര്‍ 94 ആയി.
.jpg)


