ഒമാന്‍ തീരത്തെ കപ്പല്‍ ആക്രമണം ; മരിച്ച ഇന്ത്യന്‍ നാവീകരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

oman

ആദിത്യ ശര്‍മ്മയുടേയും ശിവാനന്ദ് ചൗരസിയുടേയും മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചതെന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു.

ഒമാന്‍ തീരത്തിന് സമീപം കഴിഞ്ഞ ദിവസങ്ങളില്‍ കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ മരണപ്പെട്ട ഇന്ത്യന്‍ നാവീകരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിച്ചു. ആദിത്യ ശര്‍മ്മയുടേയും ശിവാനന്ദ് ചൗരസിയുടേയും മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചതെന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു.


ദുരന്തത്തില്‍ കുടുംബാംഗങ്ങള്‍ക്ക് എംബസി അനുശോചനം അറിയിച്ചു. എംടി സെറ്റ്‌റെബെല്ലോ എന്ന ടാങ്കര്‍ കപ്പലാണ് ആക്രമണത്തിനിരയായത്. നാവിക ഉപരോധം ലംഘിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. കപ്പലിലുണ്ടായ 21 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്താനായെങ്കിലും രണ്ടുപേര്‍ മരണപ്പെടുകയായിരുന്നു.
 

Tags