ശൈഖ് ഹംദാന്‍ ഇനി യുഎഇ സായുധ സേനയുടെ ലഫ്റ്റനന്റ് ജനറല്‍

sheikh hamdan
sheikh hamdan

ലോകത്തെ ഏറ്റവും മികച്ച സൈനിക അക്കാദമികളിലൊന്നായ സാന്‍ദ്രസ്റ്റ് റോയല്‍ മിലിട്ടറി അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയതാണ് ശൈഖ് ഹംദാന്‍.

യുഎഇ പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ഇനി യുഎഇ സായുധ സേനയുടെ ലഫ്റ്റനന്റ് ജനറല്‍. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഉത്തരവ് ഇറക്കിയത്. ലോകത്തെ ഏറ്റവും മികച്ച സൈനിക അക്കാദമികളിലൊന്നായ സാന്‍ദ്രസ്റ്റ് റോയല്‍ മിലിട്ടറി അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയതാണ് ശൈഖ് ഹംദാന്‍.

tRootC1469263">

കഴിഞ്ഞ വര്‍ഷമാണ് പ്രതിരോധ മന്ത്രിയായി ചുമതലയേറ്റെടുത്തത്. രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം വലിയ ശ്രദ്ധയാണ് ശൈഖ് ഹംദാന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്നത്. യൂനിയന്‍ പ്രതിജ്ഞാ ദിനത്തില്‍ പ്രസിഡന്റ് മുമ്പാകെ പുതിയ പദവിയില്‍ ശൈഖ് ഹംദാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു. ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നീ ഉയര്‍ന്ന ക്യാബിനറ്റ് പദവികളില്‍ ഒരു വര്‍ഷം പൂര്‍ത്തിയായതോടെയാണ് പുതിയ പദവികൂടി സമ്മാനിച്ചത്. 2024 ജൂലൈ 14ലിനാണ് ശൈഖ് ഹംദാനെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി നിയമിക്കുന്നത്.
 

Tags