സിഡ്‌നിയിലെ ലോങ്ങ് റീഫ് ബീച്ചില്‍ സ്രാവ് ആക്രമണം ; ഒരാള്‍ മരിച്ചു
Sep 11, 2025, 13:25 IST
രാവിലെ സര്‍ഫിങ് നടത്തുന്നതിനിടെ ഗ്രേറ്റ് വൈറ്റ് സ്രാവ് ആക്രമിക്കുകയായിരുന്നു
സിഡ്‌നിയുടെ വടക്കന്‍ തീരദേശത്ത് സ്ഥിതി ചെയ്യുന്ന ലോങ്ങ് റീഫ് ബിച്ചില്‍ സ്രാവിന്റെ ആക്രമണത്തില്‍ 50 വയസ്സുകാരനായ സര്‍ഫര്‍ മരിച്ചു. രാവിലെ സര്‍ഫിങ് നടത്തുന്നതിനിടെ ഗ്രേറ്റ് വൈറ്റ് സ്രാവ് ആക്രമിക്കുകയായിരുന്നു. കടല്‍ത്തീരത്ത് ഉണ്ടായിരുന്നവര്‍ സംഭവം കണ്ടെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.
സംഭവത്തെ തുടര്‍ന്ന് ബീച്ചുകള്‍ അടച്ചു. ഡ്രോണ്‍, ഹെലികോപ്റ്റര്‍, സ്മാര്‍ട്ട് ഡ്രംലൈനുകള്‍ എന്നിവ വിന്യസിച്ച് പ്രദേശത്തെ കടല്‍ നിരീക്ഷണം ശക്തമാക്കി. പൊലീസ് നഗരവാസികള്‍ക്ക് കടലില്‍ പ്രവേശിക്കാതിരിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീരപ്രദേശങ്ങളില്‍ സ്രാവ് ആക്രമണങ്ങളുണ്ടാകാറുണഅടെങ്കിലും മരണങ്ങള്‍ അപൂര്‍വമാണ്.
.jpg)


