സ്വകാര്യ വിവരങ്ങള്‍ സമ്മതമില്ലാതെ പങ്കുവച്ചാല്‍ ഒരു വര്‍ഷം തടവ്

oman

പങ്കുവെക്കുന്ന വിവരങ്ങള്‍ സത്യമാണെങ്കില്‍ പോലും ഇതു ബാധകമായിരിക്കും.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ സമ്മതമില്ലാതെ ഓണ്‍ലൈനില്‍ പങ്കുവയ്ക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഒമാന്‍ പബ്ലിക് പ്രോസിക്യൂഷന്‍. സ്വകാര്യ ജീവിതത്തെയോ കുടുംബ ജീവിതത്തെയോ ബാധിക്കുന്ന വാര്‍ത്തകള്‍, ചിത്രങ്ങള്‍ അല്ലെങ്കില്‍ അഭിപ്രായങ്ങള്‍ അവരുടെ സമ്മതമില്ലാതെ പ്രസിദ്ധീകരിക്കുന്നത് പീനല്‍ കോഡ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. പങ്കുവെക്കുന്ന വിവരങ്ങള്‍ സത്യമാണെങ്കില്‍ പോലും ഇതു ബാധകമായിരിക്കും.


പബ്ലിക് പ്രോസിക്യൂഷന്‍ അവരുടെ മിസ്സിങ് ലിങ്ക് ക്യാമ്പെയ്‌ന്റെ ഭാഗമായി പുറപ്പെടുവിച്ച നിയമപരമായ ബോധവത്കരണ സന്ദേശത്തില്‍ ഇത്തരം ലംഘനങ്ങളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന വ്യക്തികള്‍ക്ക് ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.
 

Tags