അല്‍വക്ര തുറമുഖത്ത് നിരവധി മത്സ്യ ബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ചു

qatar
qatar

സിവില്‍ ഡിഫന്‍സ് ടീം ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.

അല്‍വക്ര തുറമുഖത്ത് നിരവധി മത്സ്യ ബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ചു. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. സിവില്‍ ഡിഫന്‍സ് ടീം ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. തീപിടിത്തത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

tRootC1469263">

സിവില്‍ ഡിഫന്‍സ് ടീമുകളെ ഉടന്‍ സംഭവ സ്ഥലത്തേക്ക് അയച്ചതായും തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയതായും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന്റെ കാരണവും നാശനഷ്ടത്തിന്റെ വ്യാപ്തിയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Tags