ബഹ്‌റൈനിലും പ്രവാസികള്‍ക്ക് തിരിച്ചടി; പാസ്‌പോര്‍ട്ട്, വിസ സേവനങ്ങള്‍ക്ക് നിരക്ക് ഉയര്‍ത്തി
നീണ്ട 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാസ്പോര്‍ട്ട് സേവന നിരക്കുകളില്‍ ഇത്രയും വലിയൊരു വര്‍ധനവ് വരുത്തുന്നത്.
യുഎഇയ്ക്കും കുവൈറ്റിനും പിന്നാലെ ബഹ്‌റൈനിലും ഇന്ത്യന്‍ പ്രവാസികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചുകൊണ്ട് പാസ്പോര്‍ട്ട്, കോണ്‍സുലര്‍ സേവനങ്ങളുടെ ഫീസ് നിരക്കുകള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കുത്തനെ വര്‍ധിപ്പിച്ചു. 2012-ന് ശേഷം, അതായത് നീണ്ട 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാസ്പോര്‍ട്ട് സേവന നിരക്കുകളില്‍ ഇത്രയും വലിയൊരു വര്‍ധനവ് വരുത്തുന്നത്. പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നതോടെ വിവിധ സേവനങ്ങള്‍ക്കായി ഏകദേശം 75 ശതമാനം വരെ അധിക തുക നല്‍കേണ്ടി വരുന്നുണ്ട്.
സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന പ്രവാസികള്‍ക്ക് പുതിയ ഫീസ് വര്‍ധനവ് വലിയൊരു പ്രഹരമാണ്. പ്രത്യേകിച്ച്, കുടുംബമായി താമസിക്കുന്നവര്‍ക്ക് എല്ലാവരുടെയും പാസ്പോര്‍ട്ടുകള്‍ ഒരുമിച്ച് പുതുക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന അധികച്ചെലവ് അവരുടെ പ്രതിമാസ ബജറ്റുകളെ ദോഷകരമായി ബാധിക്കുമെന്നാണ് ആശങ്ക.
.jpg)

