ഖത്തറില്‍ അഭയംതേടിയിരുന്ന മുതിര്‍ന്ന ഹമാസ് നേതാക്കള്‍ രാജ്യംവിട്ടതായി റിപ്പോര്‍ട്ട്
ഹമാസിന്റെ ചര്‍ച്ചകള്‍ക്ക് വേദിയായിരുന്നത് ദോഹയിലെ ആസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു.
ഖത്തറില്‍ അഭയംതേടിയിരുന്ന മുതിര്‍ന്ന ഹമാസ് നേതാക്കള്‍ രാജ്യംവിട്ടതായി റിപ്പോര്‍ട്ട്. യു.എസിന്റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദം ഖത്തര്‍, ഹമാസ് നേതാക്കളെ അറിയിച്ചതായും ഇതോടെ നേതാക്കള്‍ ദോഹ വിടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് സൂചന. പിന്നാലെ നിലവിലെ ഹമാസ് രാഷ്ട്രീയവിഭാഗം മേധാവി ഖാലിദ് മിശ്അല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ ദോഹയിലില്ലെന്ന് ഹമാസ്, ഖത്തര്‍ വൃത്തങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍, എവിടേക്കാണ് പോയത് എന്നത് വ്യക്തമല്ല.
ഗസ്സയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ചതുള്‍പ്പെടെ ലോകരാജ്യങ്ങളുടെ പ്രതിനിധികളുമായുള്ള ഹമാസിന്റെ ചര്‍ച്ചകള്‍ക്ക് വേദിയായിരുന്നത് ദോഹയിലെ ആസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു.
ഹമാസ് നേതാക്കള്‍ ദോഹ വിട്ടതായി സംഘടനയും ഖത്തറും സ്ഥിരീകരിച്ചു. എന്നാല്‍, ദോഹയിലെ ഓഫിസ് എന്നെന്നേക്കുമായി അടച്ചുപൂട്ടിയിട്ടില്ലെന്ന് ഹമാസ് അറിയിച്ചു. ഇക്കാര്യം ഖത്തറും സ്ഥിരീകരിച്ചു. ദോഹയിലെ ഹമാസ് ആസ്ഥാനം അടച്ചുപൂട്ടിയിട്ടില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി അറിയിച്ചു. ഹമാസ് നയതന്ത്രസംഘം ഇപ്പോള്‍ ദോഹയിലില്ലെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ മധ്യസ്ഥചര്‍ച്ചയില്‍ ഇനി ഹമാസും ഇസ്‌റാഈലും ഇങ്ങോട്ട് ആവശ്യപ്പെട്ടാല്‍ മാത്രമെ സഹകരിക്കൂവെന്ന നിലപാട് ഖത്തര്‍ സ്വീകരിച്ചിരുന്നു.
ഗാസയ്ക്ക് പുറത്ത് ഹമാസിനുണ്ടായിരുന്ന ഏക ആസ്ഥാനമായിരുന്നു ദോഹയിലെത്. 2012 മുതല്‍ ഹമാസിന്റെ രാഷ്ട്രീയ ഓഫിസ് ദോഹയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.