ഖത്തറില്‍ യുപിഐ സൗകര്യം ഉപയോഗിച്ച് പണം അയക്കാം
Thu, 16 Mar 2023

ഖത്തറിലുള്ള ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് നാട്ടിലേക്ക് ഇനി യുപിഐ സൗകര്യം ഉപയോഗിച്ച് പണം അയക്കാം. കൊമേഴ്‌സ്യല്‍ ബാങ്കാണ് ഇന്ത്യയിലേക്ക് പണമയക്കാനുള്ള ഡിജിറ്റല്‍ സംവിധാനമായ യുപിഐ ഖത്തറില്‍ ആദ്യമായി അവതരിപ്പിച്ചത്. പത്തു രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് ഇന്റര്‍നാഷണല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് യുപിഐ പേയ്‌മെന്റ് സൗകര്യം ആരംഭിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഖത്തറില്‍ നിന്നുള്ള ആദ്യ ബാങ്കായി കൊമേഴ്‌സ്യല്‍ ബാങ്ക് യുപിഐ ഇടപാടുകള്‍ ആരംഭിച്ചത്.
ഇതുവഴി ഖത്തറിലുള്ള ഇന്ത്യക്കാര്‍ക്ക് നാട്ടിലെ ബാങ്ക് അക്കൗണ്ടിലേക്ക് യുപിഐ ഐഡി ഉപയോഗിച്ച് പണം അയക്കാന്‍ കഴിയുന്നതാണ് സംവിധാനം.