സുരക്ഷാ വീഴ്ചയും നിലവാരക്കുറവും; സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കർശന നടപടി , 74 സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സ് റദ്ദാക്കി
സൗദി അറേബ്യയില്‍ 74 സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സ് റദ്ദാക്കി.കടുത്ത നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. വിദ്യാര്‍ത്ഥികളുടെ സുരക്ഷയിലും വിദ്യാഭ്യാസ ഗുണനിലവാരത്തിലും വീഴ്ച വരുത്തിയതിന്റെ പേരിലാണ് നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. പല സ്‌കൂളുകളും ലൈസന്‍സുകള്‍ പുതുക്കിയിരുന്നില്ലെന്നും സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
tRootC1469263">പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും വീഴ്ചകള്‍ പരിഹരിക്കാന്‍ സ്‌കൂളുകള്‍ തയ്യാറായില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ അടച്ചുപൂട്ടിയ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അടുത്തുള്ള പൊതു വിദ്യാലയത്തില്‍ പ്രവേശനം നല്‍കും. രക്ഷിതാക്കള്‍ക്ക് കുട്ടികളെ ഇഷ്ടമുള്ള സ്‌കൂളുകളിലേക്ക് മാറ്റാനും വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.
.jpg)


