സോഹാറിലെ 33 കേന്ദ്രങ്ങളിലായി സുരക്ഷാസേനയുടെ മിന്നല്‍ പരിശോധന ; സൈബര്‍ തട്ടിപ്പു നടത്തുന്ന 380പേര്‍ പിടിയില്‍

oman

അഞ്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായവരെന്ന് അധികൃതര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഒമാന്‍ പൊലീസ്. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ വ്യാപകമായ റെയ്ഡില്‍ സൈബര്‍ തട്ടിപ്പ് നടത്തുന്ന വന്‍ അന്താരാഷ്ട്ര സംഘത്തെ സുരക്ഷാസേന തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് 380 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒമാന്റെ പടിഞ്ഞാറന്‍ മേഖലയായ സോഹാര്‍ ഭാഗ കേന്ദ്രീകരിച്ച് നടത്തിയ ഊര്‍ജ്ജിതമായ തിരച്ചിലിലാണ് പ്രതികള്‍ പിടിയിലായത്. അഞ്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായവരെന്ന് അധികൃതര്‍ അറിയിച്ചു.

വിപുലമായ അന്വേഷണങ്ങള്‍ക്കും രഹസ്യ നിരീക്ഷണങ്ങള്‍ക്കും ഒടുവില്‍ സോഹാറിലെ 33 കേന്ദ്രങ്ങളിലായി ഒരേസമയത്താണ് സുരക്ഷാസേന മിന്നല്‍ പരിശോധന നടത്തിയത്. തട്ടിപ്പ് സംഘം ക്യാമ്പുകളാക്കി മാറ്റിയ വാടക ഫ്‌ലാറ്റുകള്‍, ഹോട്ടലുകള്‍, രഹസ്യ താവളങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഈ താവളങ്ങളില്‍ നിന്നായി സൈബര്‍ തട്ടിപ്പുകള്‍ക്കായി ഉപയോഗിച്ച 1,800-ലധികം ഇലക്ട്രോണിക് ഉപകരണങ്ങളും 21-ലധികം വിവിധ വിദേശ കറന്‍സികളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

Tags