കുവൈത്തില്‍ സുരക്ഷാ പരിശോധന തുടരുന്നു ; 55 പേര്‍ പിടിയില്‍
May 26, 2023, 14:13 IST

രാജ്യത്ത് സുരക്ഷാ പരിശോധനകള്‍ തുടരുന്നു. വിവിധ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധനയില്‍ കഴിഞ്ഞ ദിവസം 55 പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജലീബ് അല്‍ ഷുയൂഖ്, അല്‍റായ്, ജഹ്‌റ പ്രദേശങ്ങളില്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്റെ തുടര്‍ച്ചയായ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.