സുരക്ഷാ ലംഘനം; കുവൈത്തില്‍ പുതുവത്സരാഘോഷ വെടിക്കെട്ടുകള്‍ റദ്ദാക്കി
സംഭരണ സ്ഥലങ്ങളുമായി ബന്ധപ്പെട്ട 'ഗുരുതരമായ ലംഘനങ്ങള്‍' കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് മന്ത്രാലയം വിശദീകരിച്ചു
സുരക്ഷാ ലംഘനങ്ങളും ശരിയായ സുരക്ഷാ അനുമതി ലഭിക്കാത്തതും കണക്കിലെടുത്ത് പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ച് നടത്താനിരുന്ന വെടിക്കെട്ടുകള്‍ നിരോധിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭരണ സ്ഥലങ്ങളുമായി ബന്ധപ്പെട്ട 'ഗുരുതരമായ ലംഘനങ്ങള്‍' കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് മന്ത്രാലയം വിശദീകരിച്ചു. കൂടാതെ ഗുരുതരമായ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തുന്ന മറ്റ് ലംഘനങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം.
tRootC1469263">
കുവൈത്തില്‍ വെടിക്കെട്ട് പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട സുരക്ഷാ അധികൃതരില്‍ നിന്ന് ശരിയായ ലൈസന്‍സ് നേടണമെന്ന് മന്ത്രാലയം ആവര്‍ത്തിച്ചു. പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് കുവൈത്തില്‍ വിവിധ പ്രദേശങ്ങളിലായി വെടിക്കെട്ട് ഒരുക്കിയിരുന്നു. മന്ത്രാലയത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് വെടിക്കെട്ടുകള്‍ റദ്ദാക്കിയതായി സംഘാടകരും അറിയിച്ചു.
.jpg)


