യു.എ.ഇയില്‍ ജുമുഅ സമയ മാറ്റത്തോടൊപ്പം സ്‌കൂള്‍ സമയവും മാറും
വിവിധ സ്കൂളുകള് പുറത്തിറക്കിയ അറിയിപ്പുകള് പ്രകാരം 11.10 മുതല് 11.30 വരെയുള്ള സമയത്തിനുള്ളില് വിദ്യാര്ഥികള്ക്ക് മടങ്ങാം.
യു.എ.ഇയില്‍ ജുമുഅ സമയ മാറ്റത്തോടൊപ്പം സ്‌കൂള്‍ സമയവും മാറും.ഈ മാസം 9 മുതല് സ്കൂളുകള് നേരത്തെ വിടുമെന്ന് വ്യക്തമാക്കി രക്ഷിതാക്കള്ക്ക് സര്ക്കുലറുകള് ലഭിച്ചു തുടങ്ങി.
പുതിയ സമയക്രമം അനുസരിച്ച് മിക്ക സ്കൂളുകളും വെള്ളിയാഴ്ചകളില് രാവിലെ 11.30ഓടെ അധ്യായനം അവസാനിപ്പിക്കും. വെള്ളിയാഴ്ച പ്രാര്ഥനാ സമയം ഉച്ച 12.45ലേക്ക് (തൊട്ട് മുന്പുണ്ടായിരുന്ന സമയത്തേക്കാള് 30 മിനുട്ട് നേരത്തെ) മാറ്റിയ സാഹചര്യത്തിലാണ് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഈ തീരുമാനം.
tRootC1469263">വിവിധ സ്കൂളുകള് പുറത്തിറക്കിയ അറിയിപ്പുകള് പ്രകാരം 11.10 മുതല് 11.30 വരെയുള്ള സമയത്തിനുള്ളില് വിദ്യാര്ഥികള്ക്ക് മടങ്ങാം. ചില സ്കൂളുകള് പഠന സമയത്തില് ചെറിയ കുറവ് വരുത്തിയിട്ടുണ്ടെങ്കിലും ഇന്റര്വെല് സമയത്തില് മാറ്റം വരുത്തിയിട്ടില്ല.
അബൂദബിയിലെ സ്കൂളുകളും മാറ്റങ്ങള് അറിയിച്ചു കഴിഞ്ഞു. പ്രീകെ.ജി മുതല് പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്ഥികള്ക്കും പുതിയ സമയം ബാധകമായിരിക്കും.
ആറാം ക്ലാസിന് മുകളിലുള്ള കുട്ടികള്ക്ക് രക്ഷിതാക്കളുടെയും അധികൃതരുടെയും അനുമതിയോടെ വെള്ളിയാഴ്ചകളില് ഓണ്ലൈന് ക്ലാസുകള് നല്കാനും ചില സ്കൂളുകള്ക്ക് അനുവാദമുണ്ട്. ജനുവരി 9 മുതല് മാറ്റം പ്രാബല്യത്തില് വരുന്നതിനാല് വരും ദിവസങ്ങളില് കൂടുതല് സ്കൂളുകള് വിശദമായ സമയ ക്രമം രക്ഷിതാക്കളെ അറിയിക്കും.
കുട്ടികള്ക്ക് വെള്ളിയാഴ്ച പ്രാര്ഥനയ്ക്കായി മതിയായ സമയം നല്കുക എന്നതിനൊപ്പം, ദേശീയവും മതപരവുമായ മൂല്യങ്ങള് ഉയര്ത്തിപ്പിടിക്കാന് കൂടിയാണ് സമയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്കൂള് അധികൃതര് വ്യക്തമാക്കി. പഠന നിലവാരത്തെ ബാധിക്കാത്ത രീതിയിലാണ് ടൈം ടേബിള് പരിഷ്കരിച്ചിരിക്കുന്നത്. ഗവണ്മെന്റ് സ്കൂളുകളിലും വെള്ളിയാഴ്ച 11.30ന് ക്ലാസുകള് അവസാനിക്കും.
.jpg)


