യുഎഇയിലെ സ്കൂൾ അവധി പ്രഖ്യാപിച്ചു; നാട്ടിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങുന്ന കുടുംബങ്ങൾ ശ്രദ്ധിക്കുക
യുഎഇയിലെ സ്കൂൾ വിദ്യാർഥികൾക്ക് മൂന്ന് ആഴ്ചത്തെ ശീതകാല അവധി പ്രഖ്യാപിച്ചു. ഡിസംബർ 14 മുതൽ 2027 ജനുവരി 3 വരെയാണ് അവധി. വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോൾ വിദ്യാർഥികൾക്ക് തുടർച്ചയായി മൂന്ന് ആഴ്ച വിശ്രമം ലഭിക്കും. ജനുവരി 4 തിങ്കളാഴ്ച പുതിയ അധ്യയന പാദത്തിലെ ക്ലാസുകൾ പുനരാരംഭിക്കും.
രാജ്യത്തെ പൊതുവിദ്യാലയങ്ങൾക്കായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ അക്കാദമിക് കലണ്ടറിലാണ് അവധി സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ദുബായിലെയും ഷാർജയിലെയും സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന ചില സ്വകാര്യ സ്കൂളുകൾക്കും ഇതേ അവധി ബാധകമാണ്.
എന്നാൽ ഏപ്രിലിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ഇന്ത്യൻ സിലബസ് സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ അവധി തീയതികൾ വ്യത്യസ്തമായിരിക്കാം. അതിനാൽ ക്രിസ്മസ് അവധിക്കാലത്ത് നാട്ടിലേക്ക് വരാൻ പദ്ധതിയിടുന്ന പ്രവാസി കുടുംബങ്ങൾ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ ഔദ്യോഗിക കലണ്ടർ പരിശോധിക്കണം. അവധി തീയതികളിലെ വ്യത്യാസം കാരണം യാത്രാപദ്ധതികൾ താളം തെറ്റാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.
.jpg)

