ദുബൈയിലെ സ്കൂള്‍ ബസ് പൂളിങ്; ആദ്യം വരുന്നത് ബര്‍ഷയില്‍
പദ്ധതിയില്‍ ഒരു മാസം 1,000 ദിർഹം നിരക്കാണ് ഈടാക്കുന്നതെന്ന് സേവന ദാതാക്കളായ യാംഗോ ഗ്രൂപ് വെളിപ്പെടുത്തി
ദുബായിലെ സ്കൂളുകളില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'സ്കൂള്‍ ബസ് പൂളിങ്' സംവിധാനം ആദ്യമായി അല്‍ ബർഷയില്‍ പ്രവർത്തനം ആരംഭിക്കുന്നു.പദ്ധതിയില്‍ ഒരു മാസം 1,000 ദിർഹം നിരക്കാണ് ഈടാക്കുന്നതെന്ന് സേവന ദാതാക്കളായ യാംഗോ ഗ്രൂപ് വെളിപ്പെടുത്തി. 14 വയസ്സ് മുതല്‍ പ്രായമുള്ള വിദ്യാർഥികള്‍ക്കാണ് ഈ സേവനം ഉപയോഗിക്കാവുന്നത്. ആഡംബര എസ്.യു.വികളാണ് സർവീസിനായി ഉപയോഗിക്കുകയെന്നും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.
tRootC1469263">ബ്ലൂം അക്കാദമി, ബ്രൈറ്റണ്‍ കോളജ്, ജെംസ് ഫൗണ്ടേഴ്‌സ് സ്‌കൂള്‍, ജെംസ് അല്‍ ബർഷ നാഷനല്‍ സ്‌കൂള്‍, ദുബൈ അമേരിക്കൻ അക്കാദമി, അമേരിക്കൻ സ്‌കൂള്‍ ഓഫ് ദുബൈ എന്നിവിടങ്ങളില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്കാണ് സേവനം നിലവില്‍ ലഭ്യമാക്കുക. 60 മിനിറ്റില്‍ കൂടാത്ത സമയ പരിധിക്കുള്ളില്‍ വിദ്യാർഥികളെ അവരുടെ വീട്ടില്‍ നിന്ന് സ്കൂളിലേക്ക് എത്തിക്കുന്നതായിരിക്കും സംവിധാനമെന്നും യാംഗോ ഗ്രൂപ് വ്യക്തമാക്കി.
.jpg)


