കാനഡയുമായുള്ള നയതന്ത്ര ബന്ധം പൂനസ്ഥാപിക്കാന്‍ സൗദി
May 26, 2023, 13:11 IST

കാനഡയുമായുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ സൗദി തീരുമാനിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ നവംബറില്‍ ബാങ്കോക്കില്‍ ചേര്‍ന്ന ഏഷ്യ പസഫിക് ഇക്കോണമിക് കോ ഓപ്പറേഷന്‍ ഉച്ചകോടിക്കിടെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനം.
ഇരു രാജ്യങ്ങളിലും നയതന്ത്ര കാര്യാലയം തുറക്കാനും തീരുമാനിച്ചു.