ബഹിരാകാശത്തേക്ക് ആദ്യ അറബ് വനിതയെ അയച്ച് സൗദി

അറബ് ലോകത്തു നിന്നുള്ള വനിതയെ ബഹിരാകാശത്തേക്ക് അയച്ച് ചരിത്രം കുറിച്ച് സൗദി. സൗദി പൗരയും സ്തനാര്‍ബുദ ഗവേഷകയുമായ റയ്യാന ബര്‍നാവി (33) ആണ് മറ്റു മൂന്നു പേര്‍ക്കൊപ്പം ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.07 ആക്‌സിയം സ്‌പേസ് 2 മിഷനിലായിരുന്നു വിക്ഷേപണം. യുദ്ധ വിമാന പൈലറ്റും സൗദി പൗരനുമായ അലി അല്‍ ഖര്‍നി, ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സന്‍, വ്യവസായിയും പൈലറ്റുമായ ജോണ്‍ ഷോഫ്‌നര്‍ എന്നിവരാണ് സഹ സഞ്ചാരികള്‍.
ബര്‍നാവിയും അല്‍ഖര്‍നിയും തിങ്കളാഴ്ച ഐഎസ്എസില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
അറബ് ബഹിരാകാശ യാത്രികനായ യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദിക്കൊപ്പം നിലവില്‍ ആറു മാസത്തെ ദൗത്യത്തിനായി ഐഎസ്എസില്‍ ചേരും. രണ്ട് അറബ് രാജ്യങ്ങളില്‍ നിന്നുള്ള ബഹിരാകാശ യാത്രികര്‍ ഐഎസ്എസില്‍ ആദ്യമായി കണ്ടുമുട്ടുന്നത് ഇത് അടയാളപ്പെടുത്തും. വിക്ഷേപണത്തിനു മണിക്കൂറുകള്‍ക്ക് മുമ്പ് അള്‍ നെയാദി ട്വിറ്ററില്‍ ബര്‍നാവിക്കും അല്‍ ഖര്‍നിക്കും ആശംസാ സന്ദര്‍ശം നേര്‍ന്നിരുന്നു.