സൗദി ദേശീയ ദിനാചരണം; 13 നഗരങ്ങളിലായി ഒക്ടോബര്‍ രണ്ട് വരെ എയര്‍ ഷോ

സൗദി ദേശീയ ദിനാചരണത്തോട് അനുബന്ധിച്ച് ഈ മാസം 17 ന് തുടങ്ങിയ വ്യോമാഭ്യാസം ഒക്ടോബര്‍ രണ്ട് വരെ നീണ്ടുനില്‍ക്കും. റിയാദ്, ജിദ്ദ, ദഹ്‌റാന്‍, ദമാം, അല്‍ജൗഫ്, ജുബൈല്‍, അല്‍ഹസ, തായിഫ്, അല്‍ബാഹ, തബൂക്ക്, അബഹ, ഖമീസ്മുഷൈത്, അല്‍ കോബാര്‍ എന്നീ 13 നഗരങ്ങളിലാണ് വ്യോമ സേനയുടെ കരുത്തും ശക്തിയും കാഴ്ചവച്ചുകൊണ്ട് കൗതുകം ഉണര്‍ത്തുന്ന ആവേശരമായ ആകാശ പ്രദര്‍ശനം നടത്തുന്നത്.
റോയല്‍ സൗദി വ്യോമസേനയുടെ ടൈഫൂണ്‍, എഫ്15 എസ്, ടൊര്‍ണാഡോ, എഫ്15 സി എന്നിവയാണ് ആകാശത്ത് വിസ്മയമൊരുക്കി പങ്കെടുക്കുന്നത്.
ഈ മാസം 20 വരെ വൈകിട്ട് അഞ്ചിന് ജിദ്ദയിലെ വാട്ടര്‍ഫ്രണ്ടില്‍, 18, 19 തീയതികളില്‍ വൈകിട്ട് 4.30 ന് ദമാം ഈസ്റ്റേണ്‍ കോര്‍ണിഷ്, വൈകിട്ട് 4.30 ന് അല്‍കോബാര്‍ വാട്ടര്‍ഫ്രണ്ട്, ജുബൈലിലെ ഫനാതീര്‍ കോര്‍ണിഷ്, വൈകിട്ട് 5.10 ന് അല്‍ ഹസയിലെ കിങ് അബ്ദുല്ല എന്‍വയണ്‍മെന്റല്‍ പാര്‍ക്ക്, കിങ് അബ്ദു റോഡ്, 22, 23 തീയതികളില്‍ വൈകിട്ട് 4.30 ന് റിയാദ് അല്‍ഖൈറവാന്‍ ഡിസ്ട്രിക്റ്റിലെ അമീര്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അവ്വല്‍ റോഡിനും ഉമ്മു അജ്‌ലാന്‍ പാര്‍ക്കിനും വടക്കുഭാഗത്തും വൈകിട്ട് അഞ്ചിന് അബഹയില്‍ കിങ് ഖാലിദ് റോഡിലും ആര്‍ട്ട് സ്ട്രീറ്റിലും, വൈകിട്ട് അഞ്ചിന് ഖമീസ് മുഷൈത്തിലെ ബോളിവാര്‍ഡ്, സാരത് അബിദാ,തമ്‌നിയ, കിങ് ഖാലിദ് എയര്‍ ബേസ് എന്നി 4 കേന്ദ്രങ്ങളിലും വൈകിട്ട് 5.45 ന് തബൂക്കില്‍ കിങ് ഫൈസല്‍ റോഡ് ഭാഗത്തും അമീര്‍ ഫഹദ് ബിന്‍ സുല്‍ത്താന്‍ പാര്‍ക്ക്, വൈകിട്ട് 5.30 ന് ത്വായിഫില്‍ അല്‍റുദഫ്, അല്‍ഷിഫ, അല്‍ഹദ പാര്‍ക്ക് എന്നിവിടങ്ങളില്‍. വൈകീട്ട് അഞ്ചിന് അല്‍ബാഹയിലെ അമീര്‍ മുഹമ്മദ് ബിന്‍ സൗദ് പാര്‍ക്ക്, റഗദാന്‍ ഫോറസ്റ്റ് പാര്‍ക്ക്, അമീര്‍ ഹുസാം ബിന്‍ സൗദ് പാര്‍ക്ക് എന്നിവിടങ്ങളില്‍ എയ!ര്‍ ഷോ നടക്കും.
26, 27 തീയതികളില്‍ വൈകീട്ട് 4.30 ന് അല്‍ ഖോബാര്‍ വാട്ടര്‍ഫ്രണ്ടില്‍, 30ന് വൈകീട്ട് 4.30 ന് ഹഫര്‍ അല്‍ ബാത്ത്‌നില്‍ ഹാല മാള്‍ പരിസരത്ത്, ഒക്ടോബര്‍ രണ്ടിന് വൈകീട്ട് 4.30 ന് അല്‍ ജൗഫില്‍ ദുമത് അല്‍ ജന്‍ഡല്‍ തടാകം, അല്‍ ജൗഫ് സര്‍വകലാശാല, അല്‍ജൗഫ് എയര്‍ ബേസ് എന്നിവിടങ്ങളിലുമാണ് എയര്‍ഷോ നടക്കുക.