അറബ് മേഖലയില്‍ നിന്ന് ആദ്യ വനിതയെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിച്ച് ചരിത്രം കുറിച്ച് സൗദി

saudi
saudi
അറബ് മേഖലയില്‍ നിന്ന് ആദ്യ വനിതയെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിച്ച് ചരിത്രം കുറിച്ച് സൗദി. സൗദിയുടെ രണ്ട് ബഹിരാകാശ സഞ്ചാരികളുമായി സ്‌പേസ് എക്‌സ് ഡ്രാഗണ്‍ എന്ന ബഹിരാകാശ പേടകം സൗദി പ്രാദേശിക സമയം 4.12 ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി.
റയ്യന ബര്‍നാവി, അല്‍ അല്‍ ഖര്‍നി എന്നീ സൗദി സഞ്ചാരികള്‍്ക് അറബിയില്‍ സ്വാഗതമേകി യുഎഇ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി ഇരുവരേയും ബഹിരാകാശ നിലയത്തിലേക്ക് സ്വീകരിച്ചു. ഒരേ സമയം രണ്ട് സഞ്ചാരികളെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന അറബ് രാജ്യമെന്ന ബഹുമതിയും സൗദിക്ക് സ്വന്തം.
 

Tags