സൗദി ഹൂതി മിസൈല്‍ ആക്രമണ ശ്രമം തകര്‍ത്തു ; റിയാദ് ഉള്‍പ്പെടെ നഗരങ്ങളില്‍ ആശങ്ക ഒഴിഞ്ഞു

Houthi attack on Saudi Arabia again; Coalition forces destroy missiles and drones

ആക്രമണ സാധ്യത കണക്കിലെടുത്ത് നജ്‌റാന്‍ പ്രവിശ്യയിലും അല്‍ സുലൈല്‍ മേഖലയിലും റിയാദ് നഗരത്തില്‍ രണ്ട് തവണയും സിവില്‍ ഡിഫന്‍സ് അപായ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സൗദി അറേബ്യയ്ക്ക് നേരെ ഹൂതി വിമതര്‍ തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകളും ഒരു ഡ്രോണും സൈന്യം ആകാശത്തുവച്ച് തന്നെ തകര്‍ത്തു. റിയാദ് നഗരത്തിന് നേരെ വന്ന മൂന്ന് മിസൈലുകളും ദക്ഷിണ മേഖല ലക്ഷ്യമാക്കി എത്തിയ ഒരു ഡ്രോണുമാണ് സൗദി വ്യോമ പ്രതിരോധ സേന നിര്‍വീര്യമാക്കിയത്. സഖ്യ സേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പുറമേ കഴിഞ്ഞ ദിവസവും സൗദിക്ക് നേരെ ഹൂതികള്‍ അയച്ച മൂന്ന് മിസൈലുകളും അഞ്ച് ഡ്രോണുകളും സൈന്യം തകര്‍ത്തിരുന്നു. 

ആക്രമണ സാധ്യത കണക്കിലെടുത്ത് നജ്‌റാന്‍ പ്രവിശ്യയിലും അല്‍ സുലൈല്‍ മേഖലയിലും റിയാദ് നഗരത്തില്‍ രണ്ട് തവണയും സിവില്‍ ഡിഫന്‍സ് അപായ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അപകട ഭീഷണി പൂര്‍ണ്ണമായും ഒഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.
 

Tags