സൗദി കിരീടാവകാശിയും ബഹ്റൈന്‍ രാജാവും കൂടിക്കാഴ്ച നടത്തി
ബഹ്റൈനോടും അവിടുത്തെ ജനങ്ങളോടും സൗദി അറേബ്യ പുലര്‍ത്തുന്ന വിട്ടുവീഴ്ചയില്ലാത്ത പിന്തുണയ്ക്കും വിവിധ മേഖലകളിലെ പങ്കാളിത്തത്തിനും ഹമദ് രാജാവ് സൗദി നേതൃത്വത്തിന് നന്ദി രേഖപ്പെടുത്തി.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും തമ്മില്‍ റിയാദില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാഹോദര്യപരവുമായ ബന്ധങ്ങള്‍ എല്ലാ മേഖലകളിലും കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും സമഗ്രമായി ചര്‍ച്ച ചെയ്തു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പ്രത്യേക ആശംസകള്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബഹ്റൈന്‍ രാജാവിനെ അറിയിച്ചപ്പോള്‍, ബഹ്റൈന്‍ രാജാവും സൗദി രാജാവിനുള്ള തന്റെ സ്‌നേഹവും ആശംസകളും തിരികെ കൈമാറി.
ബഹ്റൈനോടും അവിടുത്തെ ജനങ്ങളോടും സൗദി അറേബ്യ പുലര്‍ത്തുന്ന വിട്ടുവീഴ്ചയില്ലാത്ത പിന്തുണയ്ക്കും വിവിധ മേഖലകളിലെ പങ്കാളിത്തത്തിനും ഹമദ് രാജാവ് സൗദി നേതൃത്വത്തിന് നന്ദി രേഖപ്പെടുത്തി. ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും മേഖലയില്‍ സമാധാനവും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും സൗദി അറേബ്യ നടത്തുന്ന നിരന്തരമായ നയതന്ത്ര ശ്രമങ്ങളെ ബഹ്റൈന്‍ രാജാവ് പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.
.jpg)

