സൗദി രാജകുമാരന്‍ സ്വകാര്യ സന്ദര്‍ശനത്തിനായി ഒമാനിലെത്തി
Sep 12, 2023, 14:07 IST

ഇന്ത്യന്‍ സന്ദര്‍ശനത്തിന് ശേഷം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സ്വകാര്യ സന്ദര്‍ശനത്തിനായി ഒമാനിലെത്തി. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖുമായി ഇന്ന് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാത്രിയോടെയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മസ്‌കറ്റിലെത്തിയത്. കിരീടാവകാശി മുഹമ്മദ് രാജകുമാരന്‍ സുല്‍ത്താന്‍ ഹൈതമുമായി അന്തര്‍ദേശീയ സംഭവവികാസങ്ങളും ഉഭയകക്ഷി ബന്ധങ്ങളും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചചെയ്യുമെന്ന് ഒമാനി വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ അല്‍ബുസൈദി അറിയിച്ചു. ഇരുരാജ്യങ്ങളും മാതൃകാപരമായ സാഹോദര്യ ബന്ധങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.