ലിബിയയ്ക്ക് 50ടണ്‍ സാധനങ്ങളുമായി സൗദിയുടെ മൂന്നാമത്തെ വിമാനമെത്തി

google news
saudi

പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ലിബിയക്ക് വീണ്ടും സഹായം എത്തിച്ച് സൗദി അറേബ്യ. സൗദിയില്‍ നിന്നുള്ള മൂന്നാമത്തെ വിമാനവും ലിബിയയില്‍ എത്തി. ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും മരുന്നും ഉള്‍പ്പെടെ 50 ടണ്‍ സാധനങ്ങളാണ് സൗദി ഭരണകൂടം ഇന്ന് ലിബിയക്ക് കൈമാറിയത്. നാല്‍പ്പത് ടണ്‍ അവശ്യ വസ്തുക്കള്‍ ഞായറാഴ്ചയും 90 ടണ്‍ സാധനങ്ങള്‍ ശനിയാഴ്ചയും ലിബിയയില്‍ എത്തിച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങളാണ് സൗദിയില്‍ പുരോഗമിക്കുന്നത്.

സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും നിര്‍ദേശ പ്രകാരം കിംഗ് സല്‍മാന്‍ റിലീഫ് സെന്ററിന്റെ നേതൃത്വത്തിലാണ് സഹായങ്ങള്‍ ലഭ്യമാക്കുന്നത്. റിയാദ് ആസ്ഥാനമായുള്ള കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററില്‍ നിന്നുളള സംഘം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇപ്പോള്‍ ലിബിയയില്‍ ഉണ്ട്.

Tags