ആഗോളതലത്തില്‍ ഒന്നാമതായി സൗദിയുടെ റോഡുകള്‍

saudi

രാജ്യത്തുടനീളമുള്ള റോഡ് ശൃംഖലയുടെ ദൈര്‍ഘ്യം നിലവില്‍ 73,000 കിലോമീറ്ററിലധികമാണ്.

ലോക സാമ്പത്തിക ഫോറത്തിന്റെ റോഡ് നെറ്റ്വര്‍ക്ക് കണക്ടിവിറ്റി സൂചികയില്‍ സൗദി അറേബ്യ ആഗോളതലത്തില്‍ ഒന്നാം സ്ഥാനം നേടി. രാജ്യത്തിന്റെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നഗരങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനും ലക്ഷ്യമിട്ട് നടപ്പിലാക്കിയ വന്‍കിട അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ലഭിച്ച അന്താരാഷ്ട്ര അംഗീകാരമാണിത്.

രാജ്യത്തുടനീളമുള്ള റോഡ് ശൃംഖലയുടെ ദൈര്‍ഘ്യം നിലവില്‍ 73,000 കിലോമീറ്ററിലധികമാണ്. വന്‍കരകളെയും പ്രവിശ്യകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇത്രയും വിപുലമായ റോഡ് ശൃംഖല നിര്‍മ്മിച്ചതിലൂടെ സമീപകാലത്ത് ഈ മേഖലയില്‍ സൗദി വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചതെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറം ചൂണ്ടിക്കാട്ടി.

രാജ്യത്തെ പ്രധാന മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അല്‍ ബഹയില്‍ മാത്രം 1,777 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള റോഡ് വികസന പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാക്കിയത്. ഇത് അല്‍ ബഹയുടെ ഭൂപ്രകൃതിയും സൗന്ദര്യവും ആസ്വദിക്കാനെത്തുന്ന സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ക്ക് യാത്ര കൂടുതല്‍ എളുപ്പവും സുരക്ഷിതവുമാക്കി മാറ്റിയിട്ടുണ്ട്. വിഷന്‍ 2030-ന്റെ ഭാഗമായി ടൂറിസം, ഗതാഗത മേഖലകളില്‍ കൈവരിക്കുന്ന ഇത്തരം നേട്ടങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ കരുത്തുപകരും.

Tags