സൗദിയിലെ എണ്ണക്കമ്പനി ജീവനക്കാരോട് സുരക്ഷിതയിടങ്ങളിലേക്ക് മാറാന്‍ മുന്നറിയിപ്പ്

saudi

കഴിഞ്ഞ ആഴ്ചകളിലായി സൗദിയിലെ വിവിധ വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതികള്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

യെമന്‍ തലസ്ഥാനമായ സനായില്‍ സൗദി നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് ഹൂതികള്‍. സനായുടെ പ്രാന്തപ്രദേശത്തുള്ള യെമന്‍ പെട്രോളിയം കമ്പനിയുടെ ഇന്ധന ഡിപ്പോയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സൗദി അറേബ്യയ്ക്കും അന്താരാഷ്ട്ര ജലപാതകള്‍ക്കും ഭീഷണിയാകുന്ന ഹൂതികളുടെ സൈനിക നീക്കം തടയുന്നതിന്റെ ഭാഗമായാണ് ഈ ലക്ഷ്യങ്ങള്‍ ആക്രമിച്ചതെന്ന് സഖ്യസേന വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചകളിലായി സൗദിയിലെ വിവിധ വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതികള്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. റിയാദ് വിമാനത്താവളത്തിന് നേരെ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ബാലസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് സൗദി സായുധ സേന യെമനില്‍ തിരിച്ചടി ശക്തമാക്കിയിരിക്കുന്നത്. മിസൈലുകളും ഡ്രോണുകളും സൂക്ഷിക്കാനും വിതരണം ചെയ്യാനുമാണ് ഹൂതികള്‍ ഈ കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്നതെന്ന് സഖ്യസേന കുറ്റപ്പെടുത്തി.

എന്നാല്‍, സനായിലെ ആക്രമണത്തിന് കനത്തതും വേദനാജനകവുമായ തിരിച്ചടി നല്‍കുമെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരി മുന്നറിയിപ്പ് നല്‍കി. സൗദി അരാംകോയുടെ ആസ്ഥാനവും റിയാദിലെ റിഫൈനറിയും അടക്കമുള്ളവ ലക്ഷ്യമിടുമെന്നും സൗദിയിലെ എണ്ണക്കമ്പനി ജീവനക്കാര്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിനില്‍ക്കണമെന്നും ഹൂതികള്‍ വീണ്ടും ആവശ്യപ്പെട്ടു. 

Tags