സൗദി-അമേരിക്ക സേനാ തലവന്മാര്‍ കൂടിക്കാഴ്ച നടത്തി
Jul 16, 2026, 06:01 IST
സൈനിക സഹകരണം ശക്തമാക്കുന്നത് ചര്‍ച്ചയായതായി ഔദ്യോഗിക ഏജന്‍സികള്‍ അറിയിച്ചു.
പശ്ചിമേഷ്യന്‍ മേഖലയിലെ പുതിയ സംഘര്‍ഷങ്ങള്‍ക്കിടെ നിര്‍ണായക സൗദി - അമേരിക്ക സേനാ തലവന്മാരുടെ നിര്‍ണായ ചര്‍ച്ച. സൗദി സൈനിക മേധാവി ലഫ്. ജനറല്‍ ഫയ്യദ് അല്‍ റുവൈലിയും അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് ഡെപ്യൂട്ടി കമാന്‍ഡര്‍ ലഫ്. ജനറല്‍ പാട്രിക്ക് ഫ്രാങ്കുമായി കൂടിക്കാഴ്ച്ച നടത്തി.
സൈനിക സഹകരണം ശക്തമാക്കുന്നത് ചര്‍ച്ചയായതായി ഔദ്യോഗിക ഏജന്‍സികള്‍ അറിയിച്ചു. മേഖലയില്‍ ഇറാന്‍ - അമേരിക്ക സംഘര്‍ഷം രൂക്ഷമായതിന് പുറമെ, സൗദിയിലേക്ക് ഹൂത്തികള്‍ നടത്തുന്ന ആക്രമണത്തിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു സൗദി - അമേരിക്ക സേനാ തലവന്മാരുടെ കൂടിക്കാഴ്ച്ച. ചര്‍ച്ചയിലെ കൂടുതല്‍ വിശദാംശങ്ങള്‍ ഇരു രാജ്യങ്ങളും പുറത്തുവിട്ടിട്ടില്ല.
.jpg)

