സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ വീണ്ടും പ്രവര്‍ത്തനക്ഷമം; എണ്ണ കയറ്റുമതി പുനഃരാരംഭിച്ചു
അറ്റകുറ്റപ്പണികള്‍ വിജയകരമായി പൂര്‍ത്തിയായതോടെ പൈപ്പ്ലൈന്‍ വഴിയുള്ള എണ്ണ കയറ്റുമതി പുനഃരാരംഭിച്ചത്
സൗദി അറേബ്യയുടെ പ്രധാന എണ്ണ കയറ്റുമതി മാര്‍ഗങ്ങളിലൊന്നായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ വീണ്ടും പ്രവര്‍ത്തനക്ഷമമായി. സെപ്റ്റംബര്‍ 10ന് നടന്ന ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് താല്‍ക്കാലികമായി പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. അറ്റകുറ്റപ്പണികള്‍ വിജയകരമായി പൂര്‍ത്തിയായതോടെ പൈപ്പ്ലൈന്‍ വഴിയുള്ള എണ്ണ കയറ്റുമതി പുനഃരാരംഭിച്ചത് ആഗോള എണ്ണ വിപണിക്ക് ആശ്വാസം പകരുന്നതായാണ് വിലയിരുത്തല്‍. മിഡില്‍ ഈസ്റ്റിലെ സുരക്ഷാ ആശങ്കകള്‍ക്കിടയിലും സൗദിയുടെ എണ്ണ വിതരണ ശൃംഖല സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ സൂചനയായാണ് ഈ നീക്കത്തെ കാണുന്നത്.
സൗദി അരാംകോ കഴിഞ്ഞ ആഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ പൈപ്പ്ലൈന്‍ പ്രവര്‍ത്തിപ്പിച്ച ശേഷമാണ് എണ്ണ ഒഴുക്ക് വീണ്ടും പുനഃസ്ഥാപിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കയറ്റുമതിക്കായി നിശ്ചയിച്ചിരുന്ന എണ്ണയുടെ എക്‌സ്‌പോര്‍ട്ടുകളും പുനരാരംഭിച്ചിട്ടുണ്ട്.
.jpg)

