ട്രെയിന്‍ ഗതാഗത രംഗത്ത് മുന്നേറ്റത്തിന് സൗദി; സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന് 10 പുതിയ ട്രെയിനുകള്‍ കൂടി വാങ്ങും

saudi

യാത്രക്കാരുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത പരിഹരിക്കുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് സൗദി റെയില്‍വേ പുതിയ പാസഞ്ചര്‍ ട്രെയിനുകള്‍ നിരത്തിലിറക്കുന്നത്.

രാജ്യത്തെ റെയില്‍വേ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി 10 പുതിയ പാസഞ്ചര്‍ ട്രെയിനുകള്‍ കൂടി വാങ്ങാന്‍ സൗദി അറേബ്യന്‍ റെയില്‍വേ. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നാണ് ട്രെയിനുകള്‍ വാങ്ങുക. ഇതിനായി അന്താരാഷ്ട്ര ട്രാന്‍സ്പോര്‍ട്ട് സാങ്കേതിക മേളയായ 'ഇന്നോട്രാന്‍സ് 2026'-ന്റെ വേദിയില്‍ വെച്ച് നിര്‍ണ്ണായക കരാര്‍ ഒപ്പുവെച്ചു.

യാത്രക്കാരുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത പരിഹരിക്കുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് സൗദി റെയില്‍വേ പുതിയ പാസഞ്ചര്‍ ട്രെയിനുകള്‍ നിരത്തിലിറക്കുന്നത്. ഓരോ ട്രെയിനിലും അഞ്ച് കോച്ചുകള്‍ വീതമാണുണ്ടാകുക. ആകെ 302 സീറ്റുകള്‍ വീതമുള്ള ഈ ട്രെയിനുകളില്‍ യാത്രാസൗകര്യവും പ്രവര്‍ത്തനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള അത്യാധുനിക സാങ്കേതിക സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖകരവും സുരക്ഷിതവുമായ യാത്രാനുഭവം നല്‍കാന്‍ ഈ പുതിയ ട്രെയിനുകള്‍ക്ക് സാധിക്കും.

Tags