സൗദിയില്‍ തൊഴിലാളികളുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ തൊഴിലുടമകള്‍ക്ക് 40 ലക്ഷം റിയാല്‍ പിഴ
കഴിഞ്ഞ മൂന്നു മാസത്തിനിടെ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍, വിവിധ നിയമലംഘനങ്ങളിലായി നൂറോളം വിധിന്യായങ്ങളിലൂടെ ഏകദേശം 40 ലക്ഷം റിയാലാണ് പിഴയായി ചുമത്തിയത്.
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിയമങ്ങള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നടപടി കര്‍ശനമാക്കുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍, വിവിധ നിയമലംഘനങ്ങളിലായി നൂറോളം വിധിന്യായങ്ങളിലൂടെ ഏകദേശം 40 ലക്ഷം റിയാലാണ് പിഴയായി ചുമത്തിയത്.
തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് പ്രധാനമായും നടപടിക്ക് കാരണമായത്. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി കൗണ്‍സില്‍ നിശ്ചിത സമയം അനുവദിച്ചിരുന്നു. എന്നാല്‍ ഈ കാലാവധി പിന്നിട്ടിട്ടും വീഴ്ചകള്‍ പരിഹരിക്കാത്ത തൊഴിലുടമകള്‍ക്കെതിരെയാണ് ഇപ്പോള്‍ കനത്ത പിഴ ഈടാക്കിയിരിക്കുന്നത്.
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 41 പ്രകാരം, അംഗീകൃത ഇന്‍ഷുറന്‍സ് കമ്പനികള്‍ വഴി തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് പ്രീമിയം പൂര്‍ണമായും അടയ്ക്കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്. ഇന്‍ഷുറന്‍സ് വിഹിതം അടയ്ക്കാത്ത ഓരോ വ്യക്തിക്കും പ്രത്യേകമായ പിഴ ഈടാക്കുന്നതിനൊപ്പം നിയമലംഘനത്തിന്റെ ഗൗരവം കണക്കിലെടുത്ത് കടുത്ത ശിക്ഷാ നടപടികളും കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ തൊഴിലാളികളെ നിയമിക്കുന്നതിനും വിസ സേവനങ്ങള്‍ക്കും താല്‍ക്കാലികമായോ സ്ഥിരമായോ നിരോധനം ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇതില്‍ ഉള്‍പ്പെടും. ഗുണഭോക്താക്കള്‍ക്ക് തടസ്സമില്ലാത്തതും ഉയര്‍ന്ന ഗുണനിലവാരമുള്ളതുമായ ഹെല്‍ത്ത് പരിരക്ഷ ഉറപ്പാക്കാന്‍ കൗണ്‍സില്‍ പ്രതിജ്ഞാബദ്ധമാണെന്ന് വക്താവ് ഈമാന്‍ അല്‍ തരീഫി അറിയിച്ചു.
.jpg)

