ഹൗസ് ഡ്രൈവര്‍ ഉള്‍പ്പടെ എല്ലാ വീട്ടുജോലിക്കാര്‍ക്കും ബാങ്കുവഴി ശമ്പളം നല്‍കുന്ന വന്‍ മാറ്റം സൗദിയില്‍ വരുന്നു

saudi3

കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഘട്ടംഘട്ടമായി നടപ്പാക്കി തുടങ്ങിയതാണ് ഈ നിയമമാറ്റം

ഹൗസ് ഡ്രൈവര്‍ ഉള്‍പ്പടെ എല്ലാ വീട്ടുജോലിക്കാര്‍ക്കും ബാങ്കുവഴി ശമ്പളം നല്‍കുന്ന വമ്പന്‍ നിയമമാറ്റം സൗദിയില്‍ പൂര്‍ണമായി നടപ്പായി. ഒരു തൊഴിലാളിയുള്ള തൊഴിലുടമയും അയാളുടെ ശമ്പളം ബാങ്കുവഴി കൃത്യസയമത്ത് കൊടുക്കണമെന്ന നിയമമാണ് പുതുവര്‍ഷാരംഭത്തില്‍ നടപ്പായത്. ഇത് ഈ നിയമം നടപ്പാക്കല്‍ പദ്ധതിയുടെ അവസാന ഘട്ടമായിരുന്നു. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഘട്ടംഘട്ടമായി നടപ്പാക്കി തുടങ്ങിയതാണ് ഈ നിയമമാറ്റം.

tRootC1469263">

നാലിലേറെ ജോലിക്കാരുള്ള തൊഴിലുടമയ്ക്കായിരുന്നു ആദ്യഘട്ട നിയമം ബാധകമായിരുന്നത്. ജൂലൈയില്‍ നാല് ജീവനക്കാരുള്ള തൊഴിലുടമക്കുള്ള രണ്ടാംഘട്ടം നടപ്പായി. ഒക്ടോബറില്‍ രണ്ടോ അതിലധികമോ ജോലിക്കാരുള്ളവര്‍ക്കായി മൂന്നാംഘട്ടം. ഇപ്പോള്‍ നാലാംഘട്ടമായി ഒരു തൊഴിലാളിയുള്ള തൊഴിലുടമക്കും ബാധകമാക്കി.

ഗാര്‍ഹിക തൊഴിലാളികളുടെ കാര്യങ്ങള്‍ക്കായുള്ള സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ 'മുസാനിദ്' പ്ലാറ്റ്ഫോം അംഗീകരിച്ച ബാങ്കുകളും ഡിജിറ്റല്‍ വാലറ്റുകളും വഴിയാണ് ശമ്പളം ട്രാന്‍സ്ഫര്‍ ചെയ്തുകൊടുക്കേണ്ടത്. തൊഴിലാളിയുടെ മൊബൈല്‍ നമ്പര്‍ റെസിഡന്റ് പെര്‍മിറ്റ് (ഇഖാമ) നമ്പറുമായി ബന്ധിപ്പിച്ച്, തൊഴിലാളിയുടെ പേരില്‍ ബാങ്ക് അക്കൗണ്ടോ ഡിജിറ്റല്‍ വാലറ്റോ തുറന്ന് അതിലൂടെയാണ് ശമ്പളം വിതരണം ചെയ്യേണ്ടത്.

Tags