സൗദിയില്‍ ഹൗസ് ഡ്രൈവര്‍ വിസകളില്‍ ഇനി തൊഴില്‍ നൈപുണ്യ പരിശോധന നിര്‍ബന്ധം
വിസ നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പായി അപേക്ഷകര്‍ സ്‌കില്‍ വേരിഫിക്കേഷന്‍ പ്രോഗ്രാമിന്റെ എല്ലാ മാനദണ്ഡങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് റിക്രൂട്ടിങ് ഏജന്‍സികള്‍ ഉറപ്പുവരുത്തണം.
സൗദി അറേബ്യയിലേക്ക് ഹൗസ് കാര്‍ ഡ്രൈവര്‍ തസ്തികയില്‍ പുതിയ വിസയില്‍ എത്തുന്നവര്‍ക്ക് തൊഴില്‍ നൈപുണ്യ പരിശോധന നിര്‍ബന്ധമാക്കിയതായി മുംബൈയിലെ സൗദി കോണ്‍സുലേറ്റ് അറിയിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക സര്‍ക്കുലര്‍ കോണ്‍സുലേറ്റ് റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് കൈമാറി.
സ്‌കില്‍ വേരിഫിക്കേഷന്‍ പ്രോഗ്രാമിന്റെ വിപുലീകരണ ഭാഗമായി സ്വകാര്യ കാര്‍ ഡ്രൈവര്‍ തസ്തികയെ പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച (ആഗസ്റ്റ് നാല്) മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഉത്തരവ് നിലവില്‍ വരുന്ന തീയതി മുതല്‍ മുസാനെദ് പ്ലാറ്റ്ഫോം വഴി നടത്തുന്ന വിസ സ്റ്റാമ്പിങ് അല്ലെങ്കില്‍ ഇ എന്‍ഡോഴ്സ്മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ അപേക്ഷകര്‍ നിര്‍ബന്ധമായും നൈപുണ്യ പരീക്ഷ പാസായിരിക്കണം. വിസ നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പായി അപേക്ഷകര്‍ സ്‌കില്‍ വേരിഫിക്കേഷന്‍ പ്രോഗ്രാമിന്റെ എല്ലാ മാനദണ്ഡങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് റിക്രൂട്ടിങ് ഏജന്‍സികള്‍ ഉറപ്പുവരുത്തണം.
.jpg)

