സൗദി നൗ എന്ന പേരില്‍ സൗദി പുതിയ ചാനല്‍ ആരംഭിക്കും

saudi
=രാജ്യത്തിന്റെ 93ാം ദേശീയ ദിനത്തില്‍ സൗദി നൗ എന്ന പേരില്‍ സൗദി അറേബ്യയില്‍ പുതിയ ചാനല്‍ ആരംഭിക്കുന്നതായി വാര്‍ത്താ വിതരണ മന്ത്രിയും റേഡിയോ ആന്‍ഡ് ടെലിവിഷന്‍ കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ സല്‍മാന്‍ ബിന്‍ യൂസഫ് അല്‍ ദോസരി പ്രഖ്യാപിച്ചു.
ഈ മാസം 23ന് സൗദി ദേശീയ ദിനത്തില്‍ ചാനല്‍ പ്രവര്‍ത്തനം ആരംഭിക്കും. എല്ലാ ഔദ്യോഗിക വിനോദ പരിപാടികളും പ്രവര്‍ത്തനങ്ങളും സംപ്രേക്ഷണം ചെയ്യുന്നതിനുള്ള സൗദിയുടെ പ്ലാറ്റ്‌ഫോമായാണ് ചാനല്‍ പ്രവര്‍ത്തിക്കുക.
 

Tags