സൗദിയില്‍ ഇനി എല്ലാ വിസാ സേവനങ്ങളുക്കുമായി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോം
വിദേശകാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്ലാറ്റ്ഫോം വിവിധ വിസാ സേവനങ്ങളെ ഒരു ഏകീകൃത ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കൊണ്ടുവരും.
സൗദിയില്‍ ഇനി എല്ലാ വിസാ സേവനങ്ങളുക്കുമായി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോം സ്ഥാപിക്കുന്നതിന് അംഗീകാരം നല്‍കി സൗദി സര്‍ക്കാര്‍. പ്രവാസികള്‍ക്ക് ഇനി വിസാ നടപടികള്‍ എളുപ്പമാകും. സൗദി അറേബ്യയിലെ എല്ലാ വിസാ സേവനങ്ങളും ഒരൊറ്റ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള യൂണിഫൈഡ് നാഷണല്‍ വിസാ പ്ലാറ്റ്ഫോം സ്ഥാപിക്കാന്‍ സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. രാജ്യത്തെ വിസാ അപേക്ഷകള്‍, അനുമതികള്‍, അനുബന്ധ സേവനങ്ങള്‍ എന്നിവ കൂടുതല്‍ വേഗത്തിലും സുതാര്യമായും കൈകാര്യം ചെയ്യുന്നതിനായാണ് പുതിയ സംവിധാനം ഒരുക്കുന്നത്. സൗദി വിദേശകാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്ലാറ്റ്ഫോം വിവിധ വിസാ സേവനങ്ങളെ ഒരു ഏകീകൃത ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കൊണ്ടുവരും.
ജിദ്ദയില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനത്തിന് അംഗീകാരം ലഭിച്ചത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. തൊഴില്‍ വിസ, കുടുംബ സന്ദര്‍ശന വിസ, ബിസിനസ് വിസ, ടൂറിസ്റ്റ് വിസ തുടങ്ങിയ വിവിധ സേവനങ്ങള്‍ക്കുള്ള അപേക്ഷാ നടപടികള്‍ കൂടുതല്‍ ലളിതമാക്കുകയാണ് ലക്ഷ്യം.
.jpg)

