സെപ്റ്റംബര്‍ 23ന് ദേശീയ ദിനം ആചരിക്കാനൊരുങ്ങി സൗദി

google news
saudi3

93ാമത് ദേശീയ ദിനം ആചരിക്കാനൊരുങ്ങി സൗദി അറേബ്യ. സെപ്റ്റംബര്‍ 23 ശനിയാഴ്ചയാണ് സൗദി ദേശീയ ദിനമായി ആചരിക്കുന്നത്. അന്നേദിവസം രാജ്യത്തെ സ്വകാര്യ മേഖലകള്‍ക്ക് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. പൊതുമേഖലകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തൊഴില്‍ നിയമാവലിയിലെ ആര്‍ട്ടിക്കിള്‍ 24ന് രണ്ടാം ഖണ്ഡികയിലുളള നിര്‍ദേശങ്ങള്‍ പാലിക്കാന്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാന നഗരങ്ങളിലെ റോഡുകളിലും പൊതു സ്ഥലങ്ങളിലും ദേശീയ പതാകകള്‍ കൊണ്ടും സല്‍മാന്‍ രാജാവിന്റേയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റേയും ചിത്രങ്ങള്‍ വെച്ചും അലങ്കരിച്ചു.

Tags