പ്രവാസികള്‍ക്ക് വമ്പന്‍ ഓഫറുമായി സൗദിയ

saudia

ഓഗസ്റ്റ് 20 മുതല്‍ ആരംഭിച്ച ഈ പ്രത്യക നിരക്കുകള്‍ സെപ്തംബര്‍ 3 വരെ ബുക്ക് ചെയ്യാന്‍ സാധിക്കും.

പ്രവാസികള്‍ക്ക് വമ്പന്‍ ഓഫറുമായി സൗദിയ. സൗദിയില്‍ നിന്ന് വിവിധ അന്താരാഷ്ട്ര നഗരങ്ങളിലേക്കുള്ള യാത്രകള്‍ക്കായി വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ദേശീയ വിമാനക്കമ്പനിയായ സൗദിയ. ഗസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ക്ക് 50 ശതമാനം വരെയാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 20 മുതല്‍ ആരംഭിച്ച ഈ പ്രത്യക നിരക്കുകള്‍ സെപ്തംബര്‍ 3 വരെ ബുക്ക് ചെയ്യാന്‍ സാധിക്കും.

സെപ്തംബര്‍ ഒന്നിനും ഡിസംബര്‍ പത്തിനും ഇടയില്‍ യാത്രചെയ്യുന്നവര്‍ക്കാണ് ഈ ഓഫറുകള്‍ ലഭിക്കുക. വണ്‍വേ, റിട്ടേണ്‍ ടിക്കറ്റുകള്‍ക്ക് ഈ ഇളവുകള്‍ ലഭിക്കും. കൂടാതെ അല്‍ഫുര്‍സാന്‍ ലോയല്‍റ്റി പ്രോഗ്രാം അംഗങ്ങള്‍ക്ക് ഈ കാലയളവില്‍ ബുക്കിങ് നടത്തുമ്പോള്‍ നൂറുശതമാനം ബോണസ് ടയര്‍ ക്രെഡിറ്റും ലഭിക്കും. ഈ യാത്രാ ഓഫറിനൊപ്പം സൗദിയിലൂടെയുള്ള യാത്രാനുഭവം കൂടുതല്‍ എളുപ്പമാക്കുന്ന സൗകര്യങ്ങളും എയര്‍ലൈന്‍സ് ഒരുക്കുന്നുണ്ട്.

ജിദ്ദ വിമാനത്താവളത്തെ പ്രധാന ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായി ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി പ്രത്യേക പദ്ധതികളുമുണ്ട്. 96 മണിക്കൂര്‍ വരെ സൗജന്യമായി രാജ്യത്ത് തങ്ങാന്‍ അനുവദിക്കുന്ന ട്രാന്‍സിറ്റ് വിസ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ഉംറ നിര്‍വഹിക്കാനും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും സാധിക്കും

Tags