യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ സൗദിയുടെ വന്‍ ആക്രമണം; 136 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തു

houthi

ഹൂതികളുടെ ബാലസ്റ്റിക് മിസൈല്‍ ശൃംഖല തകര്‍ക്കുകയാണ് പ്രധാന ലക്ഷ്യം.

യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ സൗദി സഖ്യസേനയുടെ വന്‍ ആക്രമണം. 136 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തു. ഹൂതികളുടെ ബാലസ്റ്റിക് മിസൈല്‍ ശൃംഖല തകര്‍ക്കുകയാണ് പ്രധാന ലക്ഷ്യം. യെമനിലെ ചെങ്കടല്‍ തീരത്തുള്ള പ്രദേശങ്ങള്‍ പിടിച്ചടക്കിയതിന് പുറമെ, ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കയറ്റുമതിക്കാരായ സൗദി അറേബ്യയിലെ ഗതാഗത കേന്ദ്രങ്ങള്‍, എണ്ണ കേന്ദ്രങ്ങള്‍, മറ്റ് സാധാരണക്കാരുടെ കേന്ദ്രങ്ങള്‍ എന്നിവയ്ക്കുനേരെയും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു.

റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി സൗദി അറേബ്യ അറിയിച്ചു.ഈ കേന്ദ്രത്തില്‍ ആക്രമണം നടത്തിയതായി ഹൂതികളും അവകാശപ്പെട്ടിരുന്നു. യെമനില്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സനയിലെ വിമാനത്താവളത്തിനുനേരെ സൗദി നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹൂതി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags