സൗദി അറേബ്യയിൽ വൻ ഭവനപദ്ധതി പ്രഖ്യാപിച്ചു ; ജിദ്ദ–മക്ക ഗേറ്റ് റോഡിൽ 1,300 താമസ യൂണിറ്റുകൾ

Major housing project announced in Saudi Arabia; 1,300 residential units on the Jeddah–Makkah Gate Road.

 ജിദ്ദ : സൗദി അറേബ്യയിൽ വൻ ഭവനപദ്ധതി നടപ്പാക്കുന്നു. സൗദി ആസ്ഥാനമായി പ്രവർത്തിക്കുന്ന സുമോ ഹോൾഡിങ് കമ്പനിയും തുർക്കിയിലെ നെവാ ഗ്രൂപ്പും തമ്മിലാണ് ഇതുസംബന്ധിച്ച കരാർ ഒപ്പുവെച്ചത്. ജിദ്ദ–മക്ക ഗേറ്റ് റോഡിൽ ഒരുങ്ങുന്ന പദ്ധതിയിൽ 500 വില്ലകളും 800 അപ്പാർട്ട്മെന്റുകളുമടക്കം ആകെ 1,300 താമസ യൂണിറ്റുകളാണ് ഉൾപ്പെടുന്നത്.

പദ്ധതിയുടെ വികസനം, നിർമാണം, വിപണനം, വിൽപ്പന എന്നിവയുടെ ചുമതല നെവാ ഗ്രൂപ്പിനായിരിക്കും. ഇരുകമ്പനികളുടെയും പ്രതിനിധികൾ തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് കരാർ അന്തിമമാക്കിയത്. നേരത്തേ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ ഔദ്യോഗിക കരാറിലും ഒപ്പുവെച്ചു.

Major housing project announced in Saudi Arabia; 1,300 residential units on the Jeddah–Makkah Gate Road.34

സുമോ ഹോൾഡിങ്ങിനെ പ്രതിനിധീകരിച്ച് മിസ്റ്റർ മഹ്മദും മിസ്റ്റർ മുറാദ് മറാക്കറും ചർച്ചകളിൽ പങ്കെടുത്തു. ഗാമൺ ഗ്രൂപ്പ് ചെയർമാൻ ശൈഖ് റഫീഖും സന്നിഹിതനായിരുന്നു. വില്ലകളും അപ്പാർട്ട്മെന്റുകളും ഉൾപ്പെടുത്തി ഒരുങ്ങുന്ന ഈ ബൃഹദ് പദ്ധതി സൗദി അറേബ്യയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ശ്രദ്ധേയമായ സംരംഭമാണ്.

ജിദ്ദ–മക്ക ഗേറ്റ് റോഡിലെ പദ്ധതി രാജ്യത്തെ താമസസൗകര്യ വികസനത്തിനും അടിസ്ഥാന സൗകര്യ വിപുലീകരണത്തിനും കൂടുതൽ കരുത്തുപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.സൗദി അറേബ്യയുടെ ഭവന, റിയൽ എസ്റ്റേറ്റ് വികസന മേഖലയിൽ പുതിയ മുന്നേറ്റത്തിന് വഴിയൊരുക്കുന്നതാണ് ഈ കരാർ.

Tags