ഡീസല്‍ വില കുത്തനെ കൂട്ടി സൗദി
ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് വില കൂട്ടിയതായി പ്രഖ്യാപിച്ചത്.
പുതുവര്‍ഷാരംഭത്തില്‍ ഡീസല്‍ വില കുത്തനെ കൂട്ടി സൗദി അറേബ്യ. ഡീസലിന് 7.8 ശതമാനമാണ് വില വര്‍ധിപ്പിച്ചത്. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് വില കൂട്ടിയതായി പ്രഖ്യാപിച്ചത്. ഇതോടെ ഡീസല്‍ വില ലിറ്ററിന് 1.79 റിയാലായി. അരാംകോ 2022 മുതല്‍ വര്‍ഷാരംഭത്തില്‍ ഡീസല്‍ വില പുനഃപരിശോധിക്കുന്നത് പതിവാണ്. 2015 വരെ ലിറ്ററിന് 0.25 റിയാലായിരുന്ന ഡീസല്‍ വില പിന്നീട് ഘട്ടംഘട്ടമായി ഉയര്‍ത്തുകയായിരുന്നു. വാര്‍ഷിക പുനഃപരിശോധനയിലെ അഞ്ചാമത്തെ വില പുതുക്കലാണ് ഇത്തവണത്തേത്.
tRootC1469263">രാജ്യത്തെ എല്ലാ മേഖലകളിലും പാചകവാതകം നിറയ്ക്കുന്നതിനുള്ള വില ഏകീകരിക്കുന്നതായി നാഷനല്‍ ഗ്യാസ് ആന്‍ഡ് ഇന്‍ഡസ്ട്രിയലൈസേഷന്‍ കമ്പനി (ഗാസ്‌കോ) അറിയിച്ചു. ജനുവരി ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. 11 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന് 26.23 റിയാലും, 5 കിലോഗ്രാം സിലിണ്ടറിന് 11.93 റിയാലുമാണ് പുതുക്കിയ വില. കേന്ദ്ര ഗ്യാസ് ടാങ്കുകള്‍ക്ക് ലിറ്ററിന് 1.1770 റിയാല്‍ എന്ന നിരക്കും നിശ്ചയിച്ചിട്ടുണ്ട്. ഗതാഗതച്ചെലവും മൂല്യവര്‍ധിത നികുതിയും (വാറ്റ്) ഉള്‍പ്പെടുത്തിയതാണ് ഈ നിരക്കുകള്‍.
.jpg)


