സൗദിയില്‍ മാര്‍ക്കറ്റിങ്, സെയില്‍സ് തൊഴില്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം 60 ശതമാനമായി ഉയര്‍ത്തി

Saudi

മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ നിയമം ബാധകമാവുക.

സൗദിയില്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായി മാര്‍ക്കറ്റിങ്, സെയില്‍സ് തൊഴില്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം 60 ശതമാനമായി ഉയര്‍ത്തി. മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഉത്തരവ് ഇന്നലെ മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നു. മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ നിയമം ബാധകമാവുക.

tRootC1469263">

മാര്‍ക്കറ്റിങ് വിഭാഗത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍, പരസ്യ ഏജന്റ്, ഗ്രാഫിക് ഡിസൈനര്‍, പി.ആര്‍. സ്‌പെഷ്യലിസ്റ്റ, ഫോട്ടോഗ്രാഫര്‍, അഡ്വര്‍ടൈസിങ് ഡിസൈനര്‍, സെയില്‍സ് വിഭാഗത്തില്‍ സെയില്‍സ് മാനേജര്‍, റീട്ടെയില്‍-ഹോള്‍സെയില്‍ പ്രതിനിധികള്‍, ഐ.ടി ആന്‍ഡ് കമ്യൂണിക്കേഷന്‍ സെയില്‍സ് സ്‌പെഷ്യലിസ്റ്റ്, കൊമേഴ്സ്യല്‍ സ്‌പെഷ്യലിസ്റ്റ്, ഗുഡ്‌സ് ബ്രോക്കര്‍ എന്നീ തസ്തികകളിലാണ് 60 ശതമാനം സൗദി പൗരന്മാര്‍ക്കായി നിജപ്പെടുത്തിയത്.

Tags