ദേശീയ ദിനാഘോഷങ്ങൾക്ക് ഒരുങ്ങി സൗദി അറേബ്യ;എയർ ഷോയ്ക്ക് ഇന്ന് തുടക്കം

air

സെപ്റ്റംബർ 23-നാണ് സൗദി അറേബ്യ ദേശീയ ദിനം ആഘോഷിക്കുന്നത്

സൗദി അറേബ്യയുടെ ദേശീയ ദിനാഘോത്തിന്റെ ഭാ​ഗമായി നടക്കുന്ന എയർഷോകൾക്ക് ഇന്ന് തുടക്കമാകും.ജിദ്ദയിൽ തുടക്കമാകുന്ന പരിപാടികൾ അൽഖോബറിൽ സമാപിക്കും. രാജ്യത്തെ വിവധ ന​ഗരങ്ങളിൽ വ്യോമപ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സെപ്റ്റംബർ 23-നാണ് സൗദി അറേബ്യ ദേശീയ ദിനം ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി ജിദ്ദ, റിയാദ്, അൽഖോബർ നഗരങ്ങളിലാണ് പ്രത്യേക എയർ ഷോകൾ നടക്കുന്നത്.

ജിദ്ദയിലെ വ്യോമപ്രകടനങ്ങൾ സെപ്റ്റംബർ 18 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് റോഷൻ വാട്ടർഫ്രണ്ടിൽ, ജിദ്ദ ഹിൽട്ടൺ ഹോട്ടലിന് മുന്നിൽ ആരംഭിക്കും. പരിപാടികൾ സെപ്റ്റംബർ 20 വരെ തുടരും.

റിയാദിലെ എയർ ഷോകൾ സെപ്റ്റംബർ 22, 23 തീയതികളിൽ വൈകിട്ട് 4 മണിക്ക് മൽഹാമിലെ റിയാദ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ പരിസരത്ത് നടക്കും.

അൽഖോബറിലെ വ്യോമപ്രകടനങ്ങൾ സെപ്റ്റംബർ 26, 27 തീയതികളിൽ അൽഖോബർ വാട്ടർഫ്രണ്ടിൽ, പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽഅസീസ് സയൻസ് ആൻഡ് ടെക്‌നോളജി സെന്ററിന് മുന്നിലാണ് സംഘടിപ്പിക്കുന്നത്.

Tags