ഓരോ ആഴ്ചയിലും സൗദി നാടുകടത്തുന്നത് 15000 ത്തോളം പേരെ ; നിയമ ലംഘനത്തിന് ശക്തമായ നടപടി
കഴിഞ്ഞ ആഴ്ച മാത്രം14,206 പേരെ നാടുകടത്തി.
സൗദി അറേബ്യയില്‍ നിയമലംഘകരെ നാടുകടത്തുന്ന നടപടികള്‍ ശക്തമായി തുടരുകയാണ്. തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച ലക്ഷക്കണക്കിന് ആളുകളെ ഈ വര്‍ഷം ഇതിനോടകം നാടുകടത്തി. രാജ്യമെമ്പാടും നടക്കുന്ന വലിയ പരിശോധനകളിലൂടെയാണ് ഇത് നടക്കുന്നത്. കഴിഞ്ഞ ആഴ്ച മാത്രം14,206 പേരെ നാടുകടത്തി. ഓരോ ആഴ്ചയും 10,000 മുതല്‍ 15,000 വരെ ആളുകളെ നാടുകടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
tRootC1469263">വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്കനുസരിച്ച് രാജ്യം വികസിക്കുമ്പോള്‍, വിദേശ തൊഴിലാളികള്‍ രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 39 ശതമാനം വരും. ഈ സാഹചര്യത്തില്‍ കര്‍ശന നടപടികളാണ് സൗദി നടപ്പാക്കുന്നത്.
നിയമലംഘകരെ സഹായിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമലംഘകരെ സംരക്ഷിക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവ്, 1 ദശലക്ഷം റിയാല്‍ വരെ പിഴ, കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച വാഹനങ്ങള്‍ കണ്ടുകെട്ടല്‍, കുറ്റവാളികളെ പരസ്യമായി പേരെടുത്ത് പറഞ്ഞ് അപമാനിക്കല്‍ തുടങ്ങിയ ശിക്ഷകള്‍ ലഭിക്കും. വ്യാപക റെയ്ഡാണ് രാജ്യത്ത് നടത്തിവരുന്നത്.
.jpg)


