നിയമ ലംഘനം, സൗദിയില്‍ ഒരാഴ്ചക്കിടെ 14,206 പ്രവാസികളെ നാടുകടത്തി

Saudi
Saudi

നവംബര്‍ 13 മുതല്‍ 19 വരെയുള്ള കാലയളവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 22,094 നിയമലംഘകരെ പുതുതായി പിടികൂടുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞയാഴ്ച സൗദി അറേബ്യയില്‍ 14,206 പ്രവാസികളെ നാടുകടത്തി. തൊഴില്‍, വിസ, അതിര്‍ത്തി സുരക്ഷാനിയമങ്ങളുടെ ലംഘനത്തിന് നേരത്തെ അറസ്റ്റിലായതാണ് ഇവരെന്ന് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. 

നവംബര്‍ 13 മുതല്‍ 19 വരെയുള്ള കാലയളവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 22,094 നിയമലംഘകരെ പുതുതായി പിടികൂടുകയും ചെയ്തിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സുരക്ഷാസേനകള്‍ നടത്തിയ റെയ്ഡുകളിലാണ് അറസ്റ്റ്. ഇതില്‍ 13,750 താമസ (വിസ) നിയമ ലംഘനം നടത്തിയവരാണ്. 4,781 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമലംഘകരും 3,624 പേര്‍ തൊഴില്‍ നിയമ ലംഘനം നടത്തിയവരുമാണ്.

tRootC1469263">

Tags