സൗദി അറേബ്യക്കും ബഹ്‌റൈനും 12000 കോടിയുടെ ആയുധങ്ങള്‍ എത്തും: അനുമതി നല്‍കി യുഎസ്
ഏകദേശം 4,500 കോടി ഡോളര്‍ വിലയുള്ള രണ്ട് പ്രത്യേക പാക്കേജുകളാണ് സൗദി അറേബ്യയ്ക്ക് ലഭിക്കുക.
ഗള്‍ഫ് സഖ്യകക്ഷികളുടെ സൈനിക ശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിര്‍ണായക നീക്കവുമായി അമേരിക്ക. ഇതിന്റെ ഭാ?ഗമായി സൗദി അറേബ്യ, ബഹ്‌റൈന്‍ രാജ്യങ്ങള്‍ക്ക് ഏകദേശം 12,000 കോടി ഡോളറിന്റെ സൈനിക സഹായം നല്‍കാന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക തീരുമാനിച്ചു. പദ്ധതി ഇപ്പോള്‍ യുഎസ് കോണ്‍?ഗ്രസിന്റെ പരി?ഗണനയിലാണ്. ഹെലികോപ്ടര്‍ പരിപാലനം, ഏവിയേഷന്‍ പരിശീലനം, ബഹ്റൈന്റെ എഫ്-16 വിമാനപ്പടയുടെ നവീകരണം എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി.
tRootC1469263">ഇതില്‍ 4,000 കോടി ഡോളറിന്റെ സൈനിക സഹായമാണ് ബഹ്‌റൈന് ലഭിക്കുക. എഫ്-16 യുദ്ധവിമാനങ്ങളുടെ പരിപാലനമാണ് ഇതില്‍ പ്രധാനം. വിമാനത്തിന്റെ ഭാഗങ്ങള്‍, മിസൈല്‍ കണ്ടെയ്നറുകള്‍, ആയുധ സംവിധാനത്തിനുള്ള പിന്തുണ, ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ഉപകരണങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
ഏകദേശം 4,500 കോടി ഡോളര്‍ വിലയുള്ള രണ്ട് പ്രത്യേക പാക്കേജുകളാണ് സൗദി അറേബ്യയ്ക്ക് ലഭിക്കുക. ഇതില്‍ ആദ്യത്തേത് സൗദിയുടെ ഹെലികോപ്റ്റര്‍ വ്യൂഹത്തിന്റെ പരിപാലനത്തിലും വിതരണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. ആവശ്യാനുസരണം മാറ്റിസ്ഥാപിക്കേണ്ട സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ സൗദി സേനയെ അനുവദിക്കുന്ന ഒരു യുഎസ് സംവിധാനത്തിലേക്ക് ഈ കരാര്‍ പ്രവേശനം നല്‍കുന്നു.
രണ്ടാമത്തെ പാക്കേജില്‍ സൗദി അറേബ്യയുടെ ഹെലികോപ്റ്റര്‍ വ്യൂഹത്തിന് ഏവിയേഷന്‍ പരിശീലന സേവനങ്ങള്‍ നല്‍കാന്‍ യുഎസ് സൈന്യത്തെ അനുവദിക്കുന്ന ഒരു 'ബ്ലാങ്കറ്റ് ട്രെയിനിംഗ് ഓര്‍ഡര്‍' (പൊതു പരിശീലന ഉത്തരവ്) ആണ്. ഈ രണ്ട് കരാറുകളും ഒരുമിച്ച് ചേരുമ്പോള്‍, പുതിയ യുഎസ് ഉദ്യോഗസ്ഥരെയോ കരാറുകാരെയോ സൗദി അറേബ്യയില്‍ വിന്യസിക്കാതെ തന്നെ ഏവിയേഷന്‍ യൂണിറ്റുകള്‍ക്ക് മികച്ച സുരക്ഷയും പരിശീലനവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
.jpg)

