തടവുകാര്‍ക്ക് രാജകീയ പൊതുമാപ്പ് പ്രഖ്യാപിച്ച് സൗദി

saudi3

പൊതു അവകാശ കേസുകളില്‍ ശിക്ഷിക്കപ്പെട്ട സ്വദേശികള്‍ക്കും വിദേശികളുമായ തടവുകാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

സൗദി അറേബ്യയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പ് നടപടികള്‍ ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കി തുടങ്ങി. പൊതു അവകാശ കേസുകളില്‍ ശിക്ഷിക്കപ്പെട്ട സ്വദേശികള്‍ക്കും വിദേശികളുമായ തടവുകാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

tRootC1469263">

തടവുകാരുടെ ക്ഷേമത്തിന് ഭരണകൂടം നല്‍കുന്ന ക്ഷേമത്തെ പ്രശംസിച്ച ആഭ്യന്തര മന്ത്രി സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നന്ദി രേഖപ്പെടുത്തി. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന തടവുകാരുടെ മോചനം വരും ദിവസങ്ങളില്‍ പൂര്‍ത്തിയാകും.

Tags